ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Saturday, October 21, 2006

മണ്‍താലവും മന്തും


മന്തും മന്താലവും ഉപയോഗിക്കുന്നത്` മോര്‌ നെയ്യ്` വെണ്ണ എന്നിവ കടഞ്ഞെടുക്കുന്നതിന്നാണ്`. മന്താലത്തില്‍ തയ്യാറാക്കുന്ന സംഭാരത്തിന്` ഒരു പ്രത്യേക രുചിയാണ്`.

Tuesday, October 10, 2006

കലം, അടിചൂറ്റ, ഒറോട്ട്തട്ട്.

കലം ഒറോട്ട്` തട്ട്` അടിച്ചൂറ്റ.
ചോറ്‌, കറി, എന്നിവ പാചകം ചെയ്യാന്‍ കലം ഉപയോഗിക്കുന്നു. കലം നിര്‍മ്മിക്കുന്നത്` കുശവ വിഭാഗക്കാരാണ്`. കളിമണ്ണ്` ഉപയോഗിച്ചാണ്` കലം നിര്‍മ്മിക്കുന്നത്`. ഒറോട്ട്തട്ടും ഇവര്‍ തന്നെ നിര്‍മ്മിക്കുന്നു.അടിചൂറ്റ നിര്‍മ്മിക്കാന്‍ മരമാണ്` ഉപയോഗിക്കുന്നത്`.അടിചൂറ്റ പാത്രത്തില്‍ നിന്ന്` വെള്ളം ഊറ്റാനും ഒറോട്ട്തട്ട് പാത്രം അടച്ചു വെക്കാനും ഉപയോഗിക്കുന്നു.

ഉരലും ഉലക്കയും.


അരി നെല്ല്` മഞ്ഞള്‍ കൊത്തമാല്ലി മറ്റ്` ധാന്യവസ്തുക്കള്‍ എന്നിവ പൊടിക്കുവാനാണ്` ഉരലും ഉലക്കയും ഉപയോഗിക്കുന്നത്`. കുതിര്‍ത്തതോ, നനച്ചതോ ആയ വസ്തുക്കല്‍ ഉരലിനകത്ത്` ഇട്ട ശേഷം ഉലക്കയുടെ ഏതെങ്കിലും ഒരു വശം കൊണ്ട്` പൊടിച്ചെടുക്കുന്നു.

പത്തായം.


ദീര്‍ഘകാലത്തേക്ക് നെല്ല്` സൂക്ഷിക്കുന്നതിന്ന് ഉപയോഗിക്കുന്നു. എലി പെരുച്ചാഴി തുടങ്ങിയ ജീവികളില്‍ നിന്ന്` ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് കഴിയുന്നു. മരപ്പലക കൊണ്ട് നിര്‍മ്മിക്കുന്നു. ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു ഒരു കാലത്ത് പത്തായം.

ആട്ടമ്മിയും കുട്ടിയും.



.കരിങ്കല്ലില്‍ തീര്‍ക്കുന്ന ആട്ടമ്മിയും കുട്ടിയും ഉപയോഗിച്ച് കുതിര്‍ത്ത അരി അരയ്ക്കുന്നു. കുഴമ്പ് രൂപത്തിലാവുന്ന അരിമാവ് ഉപയോഗിച്ച് ദോശ , ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കുന്നു.

Tuesday, September 26, 2006


അമ്മിക്കല്ല്

തനതു കേരള കറികള്‍ക്കും മറ്റും അരയ്കുവാനും പൊടിയ്കുവാനും ഉപയോഗിക്കുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച അമ്മിക്കല്ലുകള്‍ കേരളത്തിലെ അടുക്കളയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്‌. കറികളുടെ തനതു രുചിയാണു ഇതു മൂലം നഷ്ടപ്പെടുന്നത്‌

Tuesday, August 29, 2006

കഥകളി
കേരളത്തിന്റെ തനതു കലാരൂപമാണ്` കഥകളി.മഹാകവി വള്ളത്തോള്‍ , കൊട്ടാരക്കര തമ്പുരാന്‍ തുടങിയ പ്രഗല്‍ഭ വ്യക്തികളുടെ പ്രയത്ന ഫലമായാണ്` ഇന്നു കാണുന്ന രീതിയില്‍ കഥകളി പരിഷ്കരിക്കപ്പെട്ടതു`.



ഓണസദ്യ
മലയാളിയുടെ സ്വന്തം ആഘോഷമാണ്` ഓണം.അതില്‍ പ്രധാനമാണ്` ഓണസദ്യ. ചോറ്‌,കറികള്‍,പായസം ഇവ നിറഞ്ഞതാണ്` ഓണസദ്യ. സാമ്പാര്‍,കാളന്‍, പച്ചടി, ഓലന്‍,അവിയല്‍,കിച്ചടി,കൂട്ടുകറി, അച്ചാര്‍,തോരന്‍,രസം,ഉപ്പേരി,പഴം, പാല്‍പായസം,പ്രഥമന്‍,രുചിയുടെ എണ്ണം നീളുന്നു.