ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Saturday, October 21, 2006

മണ്‍താലവും മന്തും


മന്തും മന്താലവും ഉപയോഗിക്കുന്നത്` മോര്‌ നെയ്യ്` വെണ്ണ എന്നിവ കടഞ്ഞെടുക്കുന്നതിന്നാണ്`. മന്താലത്തില്‍ തയ്യാറാക്കുന്ന സംഭാരത്തിന്` ഒരു പ്രത്യേക രുചിയാണ്`.

Tuesday, October 10, 2006

കലം, അടിചൂറ്റ, ഒറോട്ട്തട്ട്.

കലം ഒറോട്ട്` തട്ട്` അടിച്ചൂറ്റ.
ചോറ്‌, കറി, എന്നിവ പാചകം ചെയ്യാന്‍ കലം ഉപയോഗിക്കുന്നു. കലം നിര്‍മ്മിക്കുന്നത്` കുശവ വിഭാഗക്കാരാണ്`. കളിമണ്ണ്` ഉപയോഗിച്ചാണ്` കലം നിര്‍മ്മിക്കുന്നത്`. ഒറോട്ട്തട്ടും ഇവര്‍ തന്നെ നിര്‍മ്മിക്കുന്നു.അടിചൂറ്റ നിര്‍മ്മിക്കാന്‍ മരമാണ്` ഉപയോഗിക്കുന്നത്`.അടിചൂറ്റ പാത്രത്തില്‍ നിന്ന്` വെള്ളം ഊറ്റാനും ഒറോട്ട്തട്ട് പാത്രം അടച്ചു വെക്കാനും ഉപയോഗിക്കുന്നു.

ഉരലും ഉലക്കയും.


അരി നെല്ല്` മഞ്ഞള്‍ കൊത്തമാല്ലി മറ്റ്` ധാന്യവസ്തുക്കള്‍ എന്നിവ പൊടിക്കുവാനാണ്` ഉരലും ഉലക്കയും ഉപയോഗിക്കുന്നത്`. കുതിര്‍ത്തതോ, നനച്ചതോ ആയ വസ്തുക്കല്‍ ഉരലിനകത്ത്` ഇട്ട ശേഷം ഉലക്കയുടെ ഏതെങ്കിലും ഒരു വശം കൊണ്ട്` പൊടിച്ചെടുക്കുന്നു.

പത്തായം.


ദീര്‍ഘകാലത്തേക്ക് നെല്ല്` സൂക്ഷിക്കുന്നതിന്ന് ഉപയോഗിക്കുന്നു. എലി പെരുച്ചാഴി തുടങ്ങിയ ജീവികളില്‍ നിന്ന്` ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് കഴിയുന്നു. മരപ്പലക കൊണ്ട് നിര്‍മ്മിക്കുന്നു. ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു ഒരു കാലത്ത് പത്തായം.

ആട്ടമ്മിയും കുട്ടിയും..കരിങ്കല്ലില്‍ തീര്‍ക്കുന്ന ആട്ടമ്മിയും കുട്ടിയും ഉപയോഗിച്ച് കുതിര്‍ത്ത അരി അരയ്ക്കുന്നു. കുഴമ്പ് രൂപത്തിലാവുന്ന അരിമാവ് ഉപയോഗിച്ച് ദോശ , ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കുന്നു.